---
title: "പാനൂർ പി.ആർ. ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി."
english_title: "Library Day Celebration Held At Panoor PR Library"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382578/ library-day-celebration-panoor-pr-library"
published_at: "2026-09-14T14:52:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7bd69ebfca_library-day-celebration-panoor-pr-library.jpg"
keywords: ["anoor News", "Library Day", "PR Library", "KP Mohanan"]
---

# പാനൂർ പി.ആർ. ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി.

> **Lead Summary:** പാനൂർ: പി ആർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി.പി ആർ ലൈബ്രറി പ്രസിഡന്റും മുൻ മന്ത്രിയുമായ കെ പി മോഹനൻ പതാക ഉയർത്തി. പി കെ പ്രവീൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

## Article Content

പാനൂർ: പി ആർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി.പി ആർ ലൈബ്രറി പ്രസിഡന്റും മുൻ മന്ത്രിയുമായ കെ പി മോഹനൻ പതാക ഉയർത്തി. പി കെ പ്രവീൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കരുവാങ്കണ്ടി ബാലൻ, കെ സിനി, പി ദിനേശൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർക്കലും പുസ്തക സമാഹരണവും നടന്നു.

അന്തരിച്ച മുൻ മന്ത്രി പി ആർ കുറുപ്പ് സ്ഥാപിച്ച പി ആർ ലൈബ്രറി കണ്ണൂർ ജില്ലയിലെ ശ്രദ്ധേയമായ ഗ്രന്ഥശാലകളിലൊന്നാണ്. അടുത്തിടെ നടത്തിയ പുസ്തകപ്പയറ്റിലൂടെ രണ്ടായിരത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് സമാഹരിച്ചത്.

വായനയെയും പുസ്തക സംസ്കാരത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വായനയുടെ പുതിയ തലമുറയെ വളർത്തിയെടുക്കാൻ പ്രവർത്തനങ്ങൾ തുടരുകയാണ് പാനൂർ പി ആർ ലൈബ്രറി.

English Summary: Library Day celebration was held under the auspices of PR Library, Panoor. Library President and former minister KP Mohanan hoisted the flag. PK Praveen MLA delivered the keynote address. Library committee members Karuvankandi Balan, K Sini, P Dineshan spoke. New members enrollment and book collection were held as part of the celebration. PR Library founded by late former minister PR Kurup is one of the notable libraries in Kannur district. More than two thousand books were collected through a recent book collection drive.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382578/ library-day-celebration-panoor-pr-library)